ചൈനയിലെ യുവാക്കളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിച്ചുവരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി അവര്‍ കണ്ട്പിടിച്ച മാര്‍ഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
മാനസികമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളെ മറികിടക്കാന്‍ ചൈനയിലെ യുവാക്കള്‍ താത്കാലിക പങ്കാളികളെ കണ്ടെത്തുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ വാരാന്ത്യങ്ങളില്‍ ഹോട്ടലിലേക്ക് പോകുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗ്യാപ്പ് ഡേയ്‌സ് എന്നാണ് ഇതിനെ പറയുന്നത്.
ജീവിതത്തിലെ തിരക്കുകളില്‍ നിന്ന് അല്പസമയം വിശ്രമിക്കുവാനും വാരാന്ത്യങ്ങളില്‍ ആഡംബര ഹോട്ടലുകളിലുകളില്‍ സമയം ചെലവഴിക്കുകയും ചെയ്യുന്ന രീതിയാണിത്.
ചൈനയിലെ ചെറുപ്പക്കാരില്‍ അധികവും മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. കുടുംബ പ്രശ്‌നങ്ങള്‍, ജോലി സ്ഥലങ്ങളിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് രക്ഷപ്പെടാനായിട്ടാണ് ഇപ്പോൾ ഗ്യാപ്പ് ഡെയ്‌സ് പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്.