ആംസ്റ്റർഡാം: യൂറോ കപ്പ് ഫുട്ബോൾ ആദ്യ പ്രീക്വാർട്ടറിൽ ഡെന്മാർക്കിനോട് 4-0ന്റെ ദയനീയ തോൽവി വഴങ്ങിയതോടെ വെയ്ൽസ് ക്യാപ്റ്റൻ ഗാരെത് ബെയ്ൽ വിമർശനവിധേയനായി.
മത്സരശേഷമുള്ള പത്രസമ്മേളനത്തിനിടെ വെയ്ൽസിനായി കളിക്കുമോ എന്ന ചോദ്യം ഉയർന്നതിനു പിന്നാലെ ബെയ്ൽ ഇറങ്ങിപ്പോയിരുന്നു.
എന്നാൽ, പിന്നീട് വെയ്ൽസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വിരമിക്കുന്നതുവരെ രാജ്യത്തിനായി കളിക്കുകയാണ് തന്റെ ആഗ്രഹമെന്ന് ബെയ്ൽ പറഞ്ഞു.
ഡെന്മാർക്കിനായി കാസ്പർ ഡോൾബർഗ് (27’, 48’) ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ജോകിം മെയ്ൽ (88’), മാർട്ടിൻ ബ്രാത്വൈറ്റ് (90+4’) എന്നിവരും ലക്ഷ്യംകണ്ടു. ഹെൻറിക് ലാർസനുശേഷം (1992 സെമിയിൽ ഹോളണ്ടിനെതിരേ) യൂറോ നോക്കൗട്ടിൽ ഇരട്ട ഗോൾ നേടുന്ന ആദ്യ ഡാനിഷ് താരമാണ് ഡോൾബർഗ്.