നവരാത്രി ആഘോഷങ്ങൾക്കിടയിൽ ഗർബ കളിക്കുന്നതിനിടെ പതിനേഴ് വയസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഗുജറാത്തിലെ ഖേഡ ജില്ലയിലാണ് സംഭവം.
വീർ ഷാ കപദ്വഞ്ചിലെ ഗാർബ ഗ്രൗണ്ടിൽ ഗർബ കളിക്കുകയായിരുന്നു. തലകറക്കമുണ്ടായതിനെ തുടർന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന സന്നദ്ധ പ്രവർത്തകരുടെ സംഘം ഉടൻ തന്നെ സിപിആർ നൽകി.
തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ വച്ച് കുട്ടി മരിക്കുകയായിരുന്നു.