തുടര്‍ച്ചയായ രണ്ടാം സീസണിലും മാഞ്ചസ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയ പെപ് ഗാര്‍ഡിയോളയ്ക്ക് പ്രീമിയര്‍ ലീഗ് മാനേജര്‍ ഓഫ് ദ സീസണ് അവാര്‍ഡ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഗാര്‍ഡിയോളയ്ക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്.
ഈ സീസണില്‍ മൂന്നു കിരീടം ലക്ഷ്യമിടുന്ന ഗാര്‍ഡിയോളയുടെ സിറ്റി രണ്ടെണ്ണം നേടിക്കഴിഞ്ഞു. ലീഗ് കപ്പിലും പ്രീമിയര്‍ ലീഗിലും മുത്തമിട്ട സിറ്റി ഇനി എഫ്എ കപ്പ് ഫൈനലില്‍ ശനിയാഴ്ച വാറ്റ്ഫര്ഡിനെ വെംബ്ലിയില്‍ നേരിടും. ഇതും നേടിയാല്‍ സിറ്റിക്ക് ആദ്യമായി ഇംഗ്ലീഷ് ഫുട്ബോളില്‍ ട്രിപ്പിള്‍ കിരീടം നേടാം.
ലിവര്‍പൂളിന്റെ യര്‍ഗന്‍ ക്ലോപ്പ്, ടോട്ടനത്തെ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ച മൗറിസിയോ പോചെറ്റിനോ, വൂള്വര്ഹാംടണെ ആദ്യ പ്രീമിയര്‍ ലീഗ് സീസണില്‍ ഏഴാം സ്ഥാനത്തെത്തിച്ച നുനോ എസ്പിരിറ്റോ സാന്റോ എന്നിവരെ പിന്തള്ളിയാണ് ഗാര്‍ഡിയോള രണ്ടാം തവണയും അവാര്‍ഡ് നേടിയത്.