ബംഗളൂരു: ഭർത്താവിന്റെ മോശം പെരുമാറ്റത്തിനെതിരേ പരാതി നൽകാനെത്തിയ യുവതിയെ എസ്പി ഓഫീസിനു പുറത്തു ഹെഡ് കോൺസ്റ്റബിൾ കുത്തിക്കൊന്നു.
ഭാര്യ മമത (37) ആണു കൊല്ലപ്പെട്ട സംഭവത്തിൽ മമതയുടെ ഭർത്താവായ ഗോരുർ സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ലോകനാഥിനെ (40) പോലീസ് അറസ്റ്റ് ചെയ്തു.
17 വർഷം മുൻപു വിവാഹിതരായ ദമ്പതികൾക്കു രണ്ടു കുട്ടികളുണ്ട്. ഗാർഹിക പീഡനത്തെക്കുറിച്ച് എസ്പിയോടു പരാതിപ്പെടാനെത്തിയതായിരുന്നു മമത.
കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിയശേഷം ഒളിവിൽപ്പോയ ലോക്നാഥിനെ പോലീസ് കണ്ടെത്തി ഭാരതീയ ന്യായ് സംഹിത 103ാം വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.