നമ്മളെ പോലെ ഒന്‍പത് പേർ ഈ ലോകത്തുണ്ടെന്നു പറയാറില്ലേ. എന്നാൽ പലരും അത് തമാശ രൂപേണ പറഞ്ഞു പോകുന്നതല്ലാതെ ഇതുവരേയും തെളിയിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.
മാർക്ക് ഗാർലൻഡ് എന്ന 62കാരൻ ലണ്ടനിൽ നിന്ന് ബാങ്കോക്കിലേക്കുള്ള തന്റെ യാത്രയ്ക്കിടെ തന്റെ അതേ പേരും ഇഷ്ടാനിഷ്ടങ്ങളുമുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടി. ഇരുവരും തമ്മില്‍ നിരവധി കാര്യങ്ങളിലാണ് സമാനതയുള്ളത്. ഹോബികള്‍, കുട്ടികളുടെ എണ്ണം, സുഹൃത്തുക്കള്‍ എന്നിവയിലെല്ലാം രണ്ടാളും തമ്മിൽ സമാനതകള്‍ ഏറെയായിരുന്നു.
ഗാർലൻഡിനെ ചെക്ക് ഇൻ ചെയ്തതായി അധികൃതരുടെ അറിയിപ്പ് വന്നപ്പോഴാണ് അത്ഭുതകരമായ തിരിച്ചറിയല്‍ ഉണ്ടായത്. പേര് വിളിച്ചപ്പോഴാണ് സമാന പേരിൽ രണ്ട് ആളുകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. പേരിലുണ്ടായ ആശയ കുഴപ്പം എയര്‍പോട്ടില്‍ ഏകദേശം 40 മിനിറ്റോളം നീണ്ട് നിന്നു.
അവസാനമാണ് ഒരോ വിമാനത്തില്‍ മാർക്ക് ഗാർലൻഡ് എന്ന പേരില്‍ രണ്ട് ആളുകളുണ്ടെന്ന് അധികൃതര്‍ക്ക് വ്യക്തമായത്. ഡിപ്പാർച്ചർ ലോഞ്ചിൽ ഒരേ പേരുള്ള രണ്ടു പേരും കണ്ടുമുട്ടി. അപ്പോഴാണ് ട്വിസ്റ്റ് സംഭവിച്ചത്. ഇരുവരും കാണാൻ ഒരുപോലെ ആയിരുന്നു.വിമാനത്തിലും രണ്ടാളുടേയും സീറ്റുകള്‍ അടുത്തു തന്നെയായിരുന്നു. തങ്ങളുടെ സാമ്യതകള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഇരുവരും ശരിക്കും ഞെട്ടിപ്പോയി. ജീവിതകാലം മുഴുവൻ ഇവർ സുഹൃത്തുക്കളായി തുടരുമെന്നും അറിയിച്ചു.