ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ വിസ്മയിച്ച ആ വാര്‍ത്ത സത്യമാകുന്നു. രാജമമൗലിയും മോഹന്‍ലാലും രജനീകാന്തും ഒരുമിക്കുന്ന ഗരുഡ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വാര്‍ത്തകള്‍ സത്യമാണെന്ന സൂചന നല്‍കികൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ് ചിത്രം എന്ന ബഹുമതിയോടു കൂടി ഗരുഡ’പുറത്തിറങ്ങുമെന്നാണ് വിവരം. സൂപ്പര്‍താരം മോഹന്‍ലാലും സ്റ്റൈല്‍ മന്നന് രജനികാന്തുമാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും സ്ഥിരീകരണമായിട്ടുണ്ട്്.
സിനിമയുടെ പശ്ചാത്തലം മഹാഭാരതമാണെന്നും വിവരങ്ങള്‍ ഉണ്ട്. അങ്ങനെയെങ്കില്‍ അഞ്ച് പ്രമുഖതാരങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്്. മോഹന്‍ലാലിനൊപ്പം ഇന്ത്യന്‍ സിനിമയിലെ നാലു സൂപ്പര്‍സ്റ്റാറുകള്‍ കൂടെയുണ്ടാകുമെന്ന് വാര്‍ത്തകള്‍ മുമ്പ് പുറത്തുവന്നതാണ് ഈ സംശയത്തിനു പിന്നില്‍. അതില്‍ ലാലിനൊപ്പം രജനികാന്ത് കൂടി ഉണ്ടാവുമെന്ന വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടതോടെ ബാക്കിയുള്ള മൂന്നുപേരെ ആരൊക്കെയാണെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചര്‍ച്ച.
താരങ്ങളുടെ പ്രതിഫലവും റിക്കാര്‍ഡ് ബുക്കില്‍ ഇടം പിടിക്കുമെന്നാണ് കേള്‍ക്കുന്നത്. 50 കോടിയാണ് ഗരുഡയില്‍ മോഹന്‍ലാലിന്റെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രജനീകാന്തിന്റെ പ്രതിഫലമെത്രയാണെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഏകദേശം ഒരു വര്‍ഷം മുമ്പുതന്നെ ചിത്രത്തേക്കുറിച്ച് സിനിമാലോകം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ രാജമൗലിയോ മോഹന്‍ലാലോ വാര്‍ത്തകള്‍ സ്ഥിരീകരിച്ചിരുന്നില്ല അതുപോലെ തന്നെ തള്ളിക്കളഞ്ഞതുമില്ല. അതുകൊണ്ട് തന്നെ സിനിമാപ്രേമികള്‍ ആകാംക്ഷയിലായിരുന്നു. ഏന്തായാലും ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ തന്നെ സ്ഥിരീകരണം നടത്തിയതോടെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.
ബാഹുബലിയുടേയും ബജ്റംഗി ഭായ്ജാന്റെയും തിരക്കഥകള്‍ ഒരുക്കിയ രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് തന്നെയാണ് ഗരുഡിന്റെയും തിരക്കഥയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുക. ഗരുഡയില്‍ നായിക ആരാണെന്ന കാര്യം ഇതുവരെ അറിവായിട്ടില്ല. സൂപ്പര്‍താരങ്ങളുടെ സംഗമം ചിത്രത്തെ ഇന്ത്യന്‍സിനിമയിലെ ഏറ്റവും വലിയ ഹിറ്റാക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.