കൊച്ചി: രാജ്യത്ത് പാചകവാതകവില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകൾക്കും വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾക്കുമാണ് വില വർധിപ്പിച്ചത്.
സബ്സിഡിയില്ലാത്ത സിലിണ്ടറിന് 90 രൂപയും. സബ്സിഡിയുള്ള സിലിണ്ടറിന് 85.50 രൂപയുമാണ് വർധിപ്പിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിനു 148.50 രൂപയും വർധിപ്പിച്ചിട്ടുണ്ട്.
ആഗോള വിപണിയിലെ വില വർധനവാണ് പാചകവാതകത്തിനു വില കൂടാൻ കാരണമെന്നാണ് വിവരം. കഴിഞ്ഞ മാസം ആദ്യമാണ് സർക്കാർ പാചകവാതകത്തിന്റെ വില കുത്തനെ കൂട്ടിയത്.
അന്ന് യഥാക്രമം സബ്സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും. സബ്സിഡിയുള്ള സിലിണ്ടറിന് 65.91 രൂപയുമായിരുന്ന വർധന. ഒരു മാസത്തിനിടയ്ക്ക് ഇത് രണ്ടാമത്തെ തവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. വീണ്ടും വില വർധിപ്പിച്ചതോടെ സാധാരണക്കാർക്ക് ഇരുട്ടടിയാണ് സർക്കാർ നൽകിയിരിക്കുന്നത്.