ഗ്യാ​സ് ക​ണ​ക്ഷ​ൻ ന​ൽ​കാ​നെ​ത്തി​യ  യു​വാ​വ്  പ​ത്തൊ​ന്പ​തു​കാ​രി​യെ ക​ട​ന്നു പി​ടി​ച്ചു; പ്ര​തി​രോ​ധി​ച്ച് അ​ല​റി​വി​ളി​ച്ച് പെ​ൺ​കു​ട്ടി; ഓ​ടി​ര​ക്ഷ​പ്പെ​ട്ട യു​വാ​വി​നെ  കു​ടു​ക്കി പോ​ലീ​സ്

ഉ​പ്പു​ത​റ: പത്തൊ ന്പതുകാ​രി​യെ ക​ട​ന്നുപി​ടി​ച്ച്  പീഡിപ്പിക്കാൻ  ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു. ച​പ്പാ​ത്ത് പൊ​രി​ക​ണ്ണി കാ​മ്പി​ശേ​രി​ൽ വി​നോദി (43)നെ​യാ​ണ് ഉ​പ്പു​ത​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ലെ ഗ്യാ​സ്കു​റ്റി​യി​ൽ ക​ണ​ക‌്ഷ​ൻ ന​ൽ​കാ​ൻ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ പ​റ​ഞ്ഞ​തി​നെത്തുട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​യ വി​നോ​ദ് പെ​ൺ​കു​ട്ടി​യെ ക​ട​ന്നുപി​ടി​ക്കു​ക​യാ​യി​രു​ന്നു.

പെൺകുട്ടി ബ​ഹ​ളം വ​ച്ച​തോടെ ഇ​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെട്ടു. ഭയന്ന് പോയ പെൺകുട്ടി ജോലിക്കു പോയി തിരിച്ചു വന്ന അമ്മയോട് നടന്ന സംഭവം അമ്മയോട് പറയുകയായിരുന്നു. നടന്ന സംഭവം കാട്ടി ഇരുവരും പോലീസ് പരാതി നൽകുകയായിരുന്നു.

Related posts

Leave a Comment