കോട്ടയം: ജില്ലയിലെ ഗാര്‍ഹിക പാചകവാതക ഉപയോക്താക്കളുടെ പരാതി പരിഹരിക്കാനായി 29ന് ഉച്ചകഴിഞ്ഞ് 2.30ന് കളക്ടറേറ്റ് തൂലിക കോണ്‍ഫറന്‍സ് ഹാളില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് ബീന പി. ആനന്ദിന്റെ അധ്യക്ഷതയില്‍ പാചകവാതക അദാലത്ത് നടക്കും.
പാചകവാതക കമ്പനി പ്രതിനിധികള്‍, ഏജന്‍സികള്‍, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍, ഉപഭോക്തൃസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. പരാതികള്‍ 27നു വൈകുന്നേരം അഞ്ചിനകം അതതു താലൂക്ക് സപ്ലൈ ഓഫീസിലോ അദാലത്തില്‍ നേരിട്ടോ നല്‍കാം.