കൊല്ലം: ഗാർഹിക പാചക വാതക സിലിണ്ടറുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ച 100 രൂപ വിലക്കുറവ് ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ വില ഇന്ന് രാവിലെ വിവിധ കമ്പനികൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കമ്പനിയുടെ ( ഇൻഡേൻ) കേരളത്തിലെ വിവിധ ജില്ലകളിലെ സിലിണ്ടർ വില ഇങ്ങനെ ( ഇന്ന് രാവിലെ പ്രസിദ്ധീകരിച്ചത്):
- ആലപ്പുഴ – 810
- എറണാകുളം – 810
- ഇടുക്കി – 810
- കണ്ണൂർ – 823
- കാസർഗോഡ് – 823
- കൊല്ലം – 812
- കോട്ടയം – 810
- കോഴിക്കോട് -811.50
- മലപ്പുറം -811.50
- പാലക്കാട് -821.50
- പത്തനംതിട്ട -815
- തൃശൂർ – 815
- തിരുവനന്തപുരം – 812
- വയനാട് -816.50
ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്ത് സ്ഥിരമായി ഓൺലൈനായി പണം അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് പുതുക്കിയ വില അപ്ഡേറ്റ് ചെയ്ത് കമ്പനികൾ മെസേജായി ഇന്ന് രാവിലെ അയച്ചിട്ടുമുണ്ട്.