ന്യൂഡൽഹി: പാചകവാതക വില കുറഞ്ഞു. 100.50 രൂപയാണ് സിലിണ്ടറിന് കുറഞ്ഞത്. ഇതോടെ സബ്സിഡിയില്ലാത്ത സിലിണ്ടറുകളുടെ വില 737.50 രൂപയിൽനിന്നു 637 രൂപയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്.
സബ്സിഡിയുള്ള സിലിണ്ടറുകളുടെ വില ഇതോടെ 494.35 രൂപയായി. സബ്സിഡി തുകയായ 142.65 രൂപ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തും. ജൂണ്‍ ഒന്നിന് സിലിണ്ടര്‍ വില 3.65 കൂട്ടിയിരുന്നു.