തൃശൂർ: കെഎസ്ആർടിസി സ്റ്റാൻഡിൽ പതിയിരിക്കുന്നത് വൻ അപകടം. ആയിരക്കണക്കിന് യാത്രക്കാർ വരുന്ന സ്റ്റാൻഡിൽ യാതൊരു സുരക്ഷയുമില്ലാതെ പരസ്യമായി എൽപിജി സിലിണ്ടർ ഉപയോഗിത്തുന്നതിനെതിരെ പല തവണ ജീവനക്കാരും മറ്റു യാത്രക്കാരും പരാതിപ്പെട്ടിട്ടും ഇനിയും നടപടിയെടുക്കാതെ തുടരുകയാണ്. തൃശൂർ ഡിടിഒയ്ക്ക് നേരിട്ടറിയാവുന്ന ഈ അപകടത്തിനെതിരെ നടപടിയെടുക്കാൻ ഭയമാണെന്നാണ് സംസാരം.
യാത്രക്കാർക്ക് നിന്നു തിരിയാൻ സ്ഥലമില്ലാത്ത ബസുകൾ വന്നു നിൽക്കുന്ന സ്റ്റാൻഡിന്റെ വരാന്ത കൈയടക്കിയാണ് ചായക്കട നടത്തുന്നത്. കരാർ പ്രകാരം ഈ ഭാഗത്ത് ആർക്കും ഉപയോഗിക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കെ സ്റ്റാൻഡിന്റെ ഭാഗം കൈയേറി വർഷങ്ങളായി നടത്തുന്ന കച്ചവടം തടയാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തതിനെതിരെ പ്രതിഷേധം ശക്തമായി.
കഴിഞ്ഞ ദിവസം കാന്റീന്റെ അടുക്കളയിലെ എൽപിജി സിലിണ്ട ർ ലീക്കായി തീപിടിത്തം ഉണ്ട ായതിനെ തുടർന്ന് ഭാഗ്യം കൊണ്ട ാണ് യാത്രക്കാരും ജീവനക്കാരും രക്ഷപെട്ടത്. തീപിടിത്തം ഉണ്ട ായ ഉടൻ സ്റ്റാൻഡിലെത്തിയ യാത്രക്കാരിലാരോ ധൈര്യം സംഭരിച്ചെത്തി തീകെടുത്തിയതിനാലാണ് വൻ അപകടം ഒഴിവായത്. കാന്റീനിന്റെ ഉള്ളിൽ പോലും സുരക്ഷയില്ലാത്ത ഗ്യാസ് സിലിണ്ട ർ ഉപയോഗം പരസ്യമായി സ്റ്റാൻഡിന്റെ പുറത്ത് ഉപയോഗിക്കുന്നത് കണ്ടിടും ഡിടിഒ കണ്ണടയ്ക്കുകയാണെന്ന് യാത്രക്കാരും പരാതിപ്പെട്ടു. സിലിണ്ട റിന് തീപിടിച്ച സംഭവം കഴിഞ്ഞ ദിവസം ഉണ്ടായിട്ടു പോലും ഇത് മാറ്റാൻ അധികാരികൾ നിർദ്ദേശം നൽകിയിട്ടില്ല.
സ്റ്റാൻഡിന്റെ മുന്പിൽ ഇങ്ങനെ പരസ്യമായി ഗ്യാസ് സിലിണ്ട ർ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട ്. ഇങ്ങനെ അനുമതി കൊടുക്കുന്നവർക്കെതിരെയും നടപടിയെടുക്കാൻ നിയമമുണ്ട്. കഴിഞ്ഞ ദിവസം കാന്റീന്റെ ഉള്ളിലുള്ള സിലിണ്ട റിന് തീപിടിച്ചതു തന്നെ വൻ സുരക്ഷാ ഭീഷണിയാണ് ഉയർത്തിരിക്കുന്നത്. എന്നിട്ടും വൻ അപകടമുണ്ടാകുന്ന സ്റ്റാ്ൻഡിന്റെ വരാന്തയിൽ പരസ്യമായി ഗ്യാസ് സിലിണ്ട ർ ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ കഐസ്ആർടിസി അധികൃതർ മടിക്കുകയാണ്.
ഇവിടെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് പൊട്ടിയാൽ നൂറുകണക്കിന് പേർ അപകടത്തിൽ പെടുമെന്നു മാത്രമല്ല സ്റ്റാൻഡു വരെ തകർന്നു പോകുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. വീടുകളിൽ പോലും അടുക്കളയുടെ ഉള്ളിൽ സിലിണ്ട ർ വയ്ക്കാതെ പുറത്ത് വയ്ക്കുന്നതാണ് സുരക്ഷിതമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നത്. ഇതനുസരിച്ച് പല വീടുകളിലും അടുക്കളയുടെ പുറത്ത് പ്രത്യേക സുരക്ഷാ വലയത്തിലാണ് സിലിണ്ട ർ വച്ചിരിക്കുന്നത്.