തൃശൂർ: കേരളത്തിൽ എൽപിജി ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർധന. 3.44 കോടി ജനങ്ങളുള്ള കേരളത്തിൽ 85.2 ലക്ഷം എൽപിജി കണക്്ഷനുകളുണ്ടെന്നു ഭാരത് പെട്രോളിയം കോർപറേഷൻ മാനേജർ എൻ.പി.അരവിന്ദാക്ഷൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ജില്ലകളിലുള്ള ഉപയോഗവും 106.3 ശതമാനമായി ഉയർന്നു. തൃശൂർ ജില്ലയിൽ 8,10,266 ഉപയോക്താക്കളായി.
സിലിണ്ടറുകൾ വിതരണം ചെയ്യുന്പോൾ അഞ്ചു കിലോമീറ്ററിനുള്ളിൽ സർവീസ് ചാർജ് ഈടാക്കില്ല. അഞ്ചു കിലോമീറ്റർ മുതൽ 15 കിലോമീറ്റർ വരെ 27 രൂപയും 20 കിലോമീറ്റർ വരെ 32 രൂപയുമാണ് പരമാവധി വാങ്ങിക്കാൻ അനുവാദമുള്ള സർവീസ് ചാർജ്.