എടത്വ: ചുവട് തുരുമ്പിച്ച സിലിണ്ടറില്‍നിന്ന് ഗ്യാസ് ചോര്‍ന്നു. ഒഴിവായത് വന്‍ ദുരന്തം. തലവടി ആനപ്രമ്പാല്‍ തെക്കേകര സ്വദേശിയുടെ വീട്ടാവശ്യത്തിന് എത്തിച്ച സിലിണ്ടറിന്റെ തുരുമ്പിച്ച ചുവടുഭാഗത്തുനിന്നാണ് ഗ്യാസ് ചോര്‍ന്നത്.
ഏജന്‍സി തിങ്കളാഴ്ചയാണ് ഗ്യാസ് വീട്ടില്‍ എത്തിച്ചത്. പഴയ കുറ്റിയില്‍ ഗ്യാസ് ഉള്ളതിനാല്‍ പുതിയ സിലിണ്ടര്‍ അടുക്കളയോട് ചേര്‍ന്ന സ്റ്റോര്‍ റൂമിലാണ് വച്ചത്.
ഇന്നലെ രാവിലെ അഹനീയമായ ഗ്യാസിന്റെ ഗന്ധം വീട്ടില്‍ പടരുന്നതറിഞ്ഞാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ഗ്യാസിന്റെ ഗന്ധത്തിനൊപ്പം ശബ്ദവും കേട്ടതോടെ സ്റ്റോർ റൂമില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറില്നിന്നാണെന്ന് മനസിലാക്കി.
സിലിണ്ടറിന്റെ ചുവടുഭാഗം തുരുമ്പിച്ച നിലയിലായിരുന്നു. ഈ ഭാഗത്തുനിന്നാണ് ഗ്യാസ് ചോര്‍ന്നത്. വീട്ടുടമ സിലിണ്ടര്‍ പുറത്തിറക്കിയശേഷം ഏജന്‍സിയില്‍ വിവരം അറിയിച്ചു.
ഇതിനോടകം ഗ്യാസ് വീട്ടില്‍ പടര്‍ന്നിരുന്നു. രാത്രിയില്‍ വൈദ്യുതിവിളക്ക് പ്രകാശിപ്പിക്കാതിരുന്നതും രാവിലെ അടുപ്പ് കത്തിക്കാതിരുന്നതുമാണ് വന്‍ ദുരന്തത്തില്‍നിന്ന് വീട്ടുകാര്‍ രക്ഷപ്പെട്ടത്.