കൊച്ചി: പാചക വാതകവില വീണ്ടും കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇതോടെ 14.2 കിലോ സിലണ്ടറിന്റെ പുതിയ വില 1,006.50 രൂപയാണ്. മാര്‍ച്ച് 22നായിരുന്നു നേരത്തെ ഗാര്‍ഹിക സിലണ്ടര്‍ വില കൂട്ടിയത്. അന്ന് 956.50 രൂപയായിരുന്നു വില.
വാണിജ്യ സിലണ്ടറിന്റെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. വാണിജ്യ സിലിണ്ടറിന് 103 രൂപയാണു വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ വില 2359 രൂപയായി.
നാലു മാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലിണ്ടറുകള്‍ക്കു വര്‍ധിപ്പിച്ചത്. അടിക്കടിയുണ്ടാകുന്ന പാചകവാതക വില വര്‍ധന വിലക്കയറ്റത്തില്‍ പകച്ചു നില്ക്കുന്ന ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുകയാണ്.