പട്ടിക്കാട്: പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതി പ്രകാരം എസ് സി/എസ്ടി വിഭാഗത്തിൽപ്പെട്ട അന്ത്യോദയ, അന്നയോജന കാർഡ് ഉടമകൾക്ക് സൗജന്യമായി നൽകുന്ന പാചകവാതക പദ്ധതി ഗ്യാസ് ഏജൻസികൾ അട്ടിമറിക്കുന്നതായി പരാതി.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബിജെപി പാണഞ്ചേരി പഞ്ചായത്ത് സമിതി ഗുരുദേവ ഗ്യാസ് ഏജൻസിക്കു മുന്നിൽ നടത്തിയ ധർണ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ടി.എസ്.ബിജു അധ്യക്ഷം വഹിച്ചു.
നിയോജകമണ്ഡലം ഭാരവാഹികളായ കെ.രാജൻ, ബിജോയ് ജോസ്, ബിനീഫ് വാണിയംപാറ, ശരത്ത്, കെ.എസ്. സുരേഷ്, വിപിൻ, വിനീത ദിലീപ് എന്നിവർ പ്രസംഗിച്ചു.