കൊച്ചി: പാചകവാതക സിലിണ്ടറിന് വില കൂടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 601 രൂപയില്‍ നിന്നും സിലിണ്ടര്‍ വില 651 രൂപയായി.
കൂടാതെ 19 കിലോ ഗ്രാം തൂക്കമുള്ള വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 55 രൂപയോളമാണ് വര്‍ധിച്ചത്. 1238 രൂപയായിരുന്നത് 1293 രൂപയായാണ് വര്‍ധിച്ചത്.
14 കിലോഗ്രാം വാണിജ്യ സിലിണ്ടറിനും നിലവിലെ വിലയില്‍ നിന്നും 50 രൂപ വര്‍ധിച്ചിട്ടുണ്ട്.
ഇതു കൂടാതെ അഞ്ചു കിലോഗ്രാമിന്റെ സിലിണ്ടര്‍ സബ്സിഡിയില്ലാത്തതിന് 50 രൂപ വര്‍ധിച്ച് 340രൂപയില്‍ നിന്നും 390 രൂപയായും സബ്സിഡിയുള്ള സിലിണ്ടറിന് 18 രൂപ വര്‍ധിച്ച് 224 രൂപയില്‍ നിന്നും 242 രൂപയായും ഉയര്‍ന്നു.
സബ്സിഡി ആനുകൂല്യം ലഭിക്കുന്നവർക്ക് വർധിപ്പിച്ച വിലയുടെ ആനുപാതികമായ തുക ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.