കൊച്ചി: പാചക വാതകത്തിൽ ഇരുട്ടടി നൽകി വീണ്ടും വില വർധന. ഈ മാസം ഇത് നാലാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 800 പിന്നിട്ടു.14.2 കിലോ ഗ്രാമിന്റെ ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണു വര്‍ധിപ്പിച്ചിട്ടുള്ളത്.
പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍വന്നു. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 801 രൂപയായി. ഈ മാസം രണ്ടു തവണയായി ഗാര്‍ഹിക സിലിണ്ടറിന്റെ വില 75 രൂപ വര്‍ധിപ്പിച്ചതിനു പിന്നാലെയാണു മൂന്നാംവട്ട വര്‍ധനവും.
ഇതോടെ ഈ മാസംമാത്രം ഗാര്‍ഹിക സിലിണ്ടറില്‍ നൂറു രൂപയുടെ വര്‍ധനയുണ്ടായി. ഈ മാസമാദ്യം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലമാത്രം വര്‍ധിപ്പിച്ചിരുന്നു. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1513.50 രൂപയാണ്.
മൂന്നു ദിവസങ്ങള്‍ക്കുശേഷം ഗാര്‍ഹിക സിലിണ്ടറില്‍ 25 രൂപയുടെ വര്‍ധനവുണ്ടായി. പിന്നീട് ദിവസങ്ങള്‍ക്കിപ്പുറം മാസമധ്യത്തില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപകൂടി വര്‍ധിപ്പിച്ചിരുന്നു. വര്‍ധിപ്പിച്ച തുക സബ്സിഡിയായി ലഭിക്കുമോയെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.
സബ്സിഡി ഇപ്പോഴും ആർക്കും കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതി നിലനിൽക്കവേ യാണ് വില വർധന. സബ്സിഡി യുടെ മറവിലു ള്ള വർധനവുകൾ പലപ്പോഴും ജനങ്ങൾക്ക് വ ലിയ ആശ്വാസമൊന്നും സമ്മാനിക്കാറില്ല.
കഴിഞ്ഞ ഏതാനും നാളുകളായി ഇന്ധനവില റോക്കറ്റ് പോലെ കുതിക്കുന്നതിനു പിന്നാലെയാണു ഇരുട്ടടിയേകി പാചക വാതക വിലയും വര്‍ധിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ വര്‍ധനവിനുശേഷം സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.
തിരുവനന്തപുരത്തു പെട്രോള്‍ വില 92.81 രൂപയിലും ഡീസല്‍ വില 87.38 രൂപയിലും തുടരുമ്പോള്‍ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.28 രൂപയും ഡീസല്‍ 85.94 രൂപയുമാണ്.
കഴിഞ്ഞ ദിവസം പെട്രോളിനു 35 പൈസയും ഡീസലിനു 37 പൈസയും വര്‍ധിച്ചശേഷമാണ് ഇന്നലെ മുതല്‍ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്.