കൊച്ചി: രാജ്യത്ത് പാചക വാതക വില വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനായുള്ള സിലിണ്ടറിനു 49 രൂപയും വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറിനു 78.50 രൂപയുമാണു കൂടിയത്. ഇതോടെ ഗാർഹിക ആവശ്യത്തിനുള്ള 14 കിലോഗ്രാം സിലിണ്ടറിന്റെ വില 688.50 രൂപയായി. എന്നാൽ, സബ്സിഡിയുള്ള ഉപഭോക്താക്കൾക്കു 190.60 രൂപ തിരികെ അക്കൗണ്ടിൽ ലഭിക്കും.
വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം സിലിണ്ടറിന് 1229.50 രൂപയുമായാണു വില ഉയർന്നിട്ടുള്ളത്.
ആഗോള വിപണിയിൽ ഇന്ധനവില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണു പാചക വാതക വിലയും വർധിച്ചത്.