കൊല്ലം :പാചകവാതകം നിറച്ച് ജില്ലാ പരിധിയില്‍കൂടി കടന്നുപോകുന്ന ടാങ്കര്‍ ലോറികളില്‍ അവ ഓടിക്കുവാന്‍ രണ്ട് ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും ഉണ്ടാവണമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു.
ദീര്‍ഘദൂര യാത്രയില്‍ ടാങ്കര്‍ ലോറികളിലെ ഡ്രൈവര്‍മാര്‍ രാത്രിയിൽ ് ഉറങ്ങി വാഹനങ്ങള്‍ അപകടങ്ങളില്‍പ്പെടുന്നത് ഒഴിവാക്കുന്നതിനാണ് നടപടി. യോഗ്യതയുള്ള ഡ്രൈവര്‍മാരുടെ സേവനം ഉറപ്പു വരുത്താന്‍ ഓയില്‍ കമ്പനികള്‍ ശ്രദ്ധിക്കണം.
അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകേണ്ടുന്ന വാഹനങ്ങളിലെ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ഗുണനിലവാരം വാഹനങ്ങള്‍ക്ക് ഉറപ്പുവരുത്തണം. കൂടാതെ വാഹനത്തിലെ ഡ്രൈവിംഗ് കാബിനില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരം നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവരെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.
ഈയിടെ കരുനാഗപ്പള്ളിയില്‍ പാചകവാതകം കയറ്റിവന്ന ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങി കെ എസ് ആര് ടി സി ബസിലിടിച്ച് അപകടമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് നടപടി.