കൊച്ചി: അടുക്കള ബജറ്റ് തകിടംമറിച്ചു വീണ്ടും പാചക വാതക വില വര്‍ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 15 രൂപയാണ് കൂടിയിരിക്കുന്നത്.
14.2 കിലോ സിലിണ്ടറിന് കൊച്ചിയില്‍ 906.50 രൂപയാണ്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇത് 1,728 രൂപയായി തുടരുന്നു.
ഈ വര്‍ഷം ഗാര്‍ഹിക സിലിണ്ടറിന് 205.50 രൂപയാണ് വര്‍ധിച്ചത്. വാണിജ്യ ആവശ്യത്തിനുളള സിലിണ്ടറിന് ഈ വര്‍ഷം 409 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
ഇന്ധനവില ഇന്നലെ വര്‍ധിച്ചിരുന്നു.
നിലവിലെ സാഹചര്യത്തില്‍ 14.2 കിലോ സിലിണ്ടര്‍ വീടുകളില്‍ എത്തിക്കുമ്പോള്‍ 950 രൂപയ്ക്കു മുകളില്‍ ചെലവാകും. വില വര്‍ധനയ്ക്കു മുമ്പേതന്നെ പല ജില്ലകളിലും സിലിണ്ടര്‍വില 900 രൂപയ്ക്കടുത്തെത്തിയിരുന്നു.
അതിനിടെ, കോവിഡിനെ മറയാക്കി പല ഏജന്‍സികളും തട്ടിപ്പുകള്‍ നടത്തുന്നതായും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.
ബില്ലില്‍ കാണിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ പണം ചില ഏജന്‍സികള്‍ വാങ്ങുമ്പോള്‍ മറ്റു ചിലര്‍ ബില്ലില്ലാതെയാണു പാചകവാതകം എത്തിച്ചുനല്കുന്നതെന്നാണു പ്രധാന ആരോപണം.
ഗാര്‍ഹിക ആവശ്യത്തിനുള്ള ഗ്യാസിന് നേരത്തെ സര്‍ക്കാര്‍ സബ്സിഡി നല്കിയിരുന്നെങ്കില് ഇപ്പോള്‍ അതും ലഭിക്കുന്നില്ല. വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.