വിഷ്ണു വിശാല്‍ നായകനായ ഗാട്ടാ ഗുസ്തി ചിത്രത്തിനായി നല്ലോണം തടിച്ചു. പത്ത് പതിനൊന്ന് കിലോ കൂട്ടി. ഒരു മാസമാണ് എനിക്ക് തയാറാകാന്‍ ലഭിച്ചത്. രണ്ട് നേരം വര്‍ക്കൗട്ട് ചെയ്യുമായിരുന്നു. ഒരുപാട് ഭക്ഷണം കഴിക്കുമായിരുന്നു.
അഞ്ച് മാസത്തോളം ഷൂട്ട് പോയിരുന്നു. എല്ലാ ദിവസവും ഇതുതന്നെയായിരുന്നു പരിപാടി. ഇടയ്ക്കുവച്ച് ഇറച്ചി കഴിച്ച് മടുത്തിട്ട് ഞാന്‍ വെജിറ്റേറിയനായി. എനിക്ക് പറ്റൂല, ഇനി ഞാന്‍ ഛര്‍ദിക്കും എന്ന അവസ്ഥയിലായി. അഞ്ച് മാസം കഴിഞ്ഞപ്പോഴേക്കും ശരീരികമാകെ മാറി.
ഞാനൊരു സിനിമയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന ബോധ്യമുണ്ട്. പക്ഷേ, എന്റെ ശരീരത്തില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലാതായി. പെട്ടെന്നുള്ള മാറ്റം ആണല്ലോ. അല്ലാതെ നിയന്ത്രണമില്ലാതെ കഴിച്ചതു കൊണ്ടുള്ള മാറ്റമല്ലല്ലോ. അങ്ങനെയായിരുന്നുവെങ്കില്‍ കുഴപ്പമില്ലായിരുന്നു.
മീറ്റൊക്കെ എവിടെ നിന്നും വരുന്നതാണെന്ന് അറിയില്ലല്ലോ. അതിന്റെ ഫോര്‍മോണിന്റെ പ്രശ്നമാണോ എന്നൊന്നും അറിയില്ല. മുടി കൊഴിച്ചിലുണ്ടായിരുന്നു. മുഖക്കുരുവിന്റെ പ്രശ്നമുണ്ടായിരുന്നു. ഇതിനിടെ രാവിലെയും വൈകുന്നേരവും ട്രെയ്നിംഗ്. വര്‍ക്കൗട്ട് കാരണം എന്റെ ഷോള്‍ഡറിന്റെ വീതി രണ്ട് ഇഞ്ച് കൂടി. വെയിറ്റ് കുറയാന്‍ ഒന്നര വര്‍ഷത്തോളമെടുത്തു എന്ന് ഐശ്വര്യലക്ഷ്മി.