മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവത്തില്‍ സഹോദരന്റെ വെളിപ്പെടുത്തല്‍. ഇന്ദ്രജിത്ത് ലങ്കേഷാണ് സഹോദരിക്ക് വിവിധ നക്സല്‍ ഗ്രൂപ്പുകളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി എന്‍ഡിടി ന്യൂസിനോട് വെളിപ്പെടുത്തിയത്. നക്സലുകളായ പലരെയും മുഖ്യധാരയിലേക്കു കൊണ്ടുവന്ന ഗൗരി ലങ്കേഷിനോട് നക്സലുകള്‍ക്ക് വിദ്വേഷമുണ്ടായിരുന്നെന്നും അതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമായിരുന്നു ഇന്ദ്രേജിത്തിന്റെ വാദം.
എന്നാല്‍ ഇന്ദ്രജിത്തിന്റെ വാദങ്ങളെ തള്ളി ഗൗരിയുടെ സഹോദരി കവിത രംഗത്തുവന്നിരുന്നു. ഇന്ദ്രജിത്ത് എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നു പറഞ്ഞ കവിത ഗൗരി തങ്ങള്‍ക്കൊപ്പമായിരുന്നെന്നും ഇന്ദ്രജിത്തിന് അവളുടെ ജീവിതത്തെക്കുറിച്ച് ഒന്നുമറിയില്ലായെന്നും ഉറപ്പിച്ചു പറഞ്ഞിരുന്നു. കുറച്ചുവര്‍ഷം മുമ്പ് ഇന്ദ്രജിത് ഗൗരി ലങ്കേഷിനെ തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഗൗരിയുടെ മരണത്തിനു പിന്നില്‍ സംഘപരിവാര്‍ സംഘടനയാണെന്ന ആരോപണം ശക്തമാണ്.