ഗുജറാത്തിലെ റാൻ ഓഫ് കച്ച് മരുഭൂമിയിൽ 726 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വരുന്ന ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ എനർജി പാർക്കിന്റെ ചിത്രങ്ങൾ പങ്കിട്ട് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി.
20 ദശലക്ഷത്തിലധികം വീടുകൾക്ക് ഊർജം പകരാൻ 30 ജിഗാവാട്ട് ഉത്പാദിപ്പിക്കുമെന്ന് ഗൗതം അദാനി എക്സിലെ പോസ്റ്റിലൂടെ അറിയിച്ചു. “ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ എനർജി പാർക്ക് ഞങ്ങൾ നിർമ്മിക്കുമ്പോൾ, പുനരുപയോഗ ഊർജ്ജത്തിൽ ഇന്ത്യയുടെ ശ്രദ്ധേയമായ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിക്കുന്നതിൽ അഭിമാനിക്കുന്നു. വെല്ലുവിളി നിറഞ്ഞ റാൻ മരുഭൂമിയിൽ 726 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ സ്മാരക പദ്ധതി ബഹിരാകാശത്ത് നിന്ന് പോലും ദൃശ്യമാണ്. 20 ദശലക്ഷത്തിലധികം വീടുകൾക്ക് വൈദ്യുതി നൽകുന്നതിനായി ഞങ്ങൾ 30 ജിഗാവാട്ട് ഉത്പാദിപ്പിക്കും” അദാനി പറഞ്ഞു.
സൗരോർജ്ജത്തിനും കാറ്റിനുമായി ലോകത്തിലെ ഏറ്റവും വിപുലവും സംയോജിതവുമായ പുനരുപയോഗ ഊർജ ഉൽപ്പാദന ആവാസവ്യവസ്ഥകളിലൊന്നാണ് അദാനി ഗ്രൂപ്പ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിര ഊർജത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഇത്, സോളാർ അലയൻസിനോടും ആത്മനിർഭർ ഭാരത് സംരംഭത്തോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. നടന്നുകൊണ്ടിരിക്കുന്ന വലിയ തോതിലുള്ള പ്രോജക്റ്റ് രൂപപ്പെടുന്നത് കാണാൻ കഴിയുന്ന കുറച്ച് ചിത്രങ്ങളും അദ്ദേഹം പങ്കിട്ടു.
Proud to play a crucial role in India's impressive strides in renewable energy as we build the world's largest green energy park. This monumental project, covering 726 sq km in the challenging Rann desert, is visible even from space. We will generate 30GW to power over 20 million… pic.twitter.com/FMIe8ln7Gn
— Gautam Adani (@gautam_adani) December 7, 2023