ഗൗതം ഗംഭീര്‍ ബിജെപിയിലേക്ക്, അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കും, ആംആദ്മിയെ തകര്‍ക്കാന്‍ ഗംഭീറിന്റെ ജനപ്രീതി മുതലെടുക്കാന്‍ ബിജെപി, ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചേക്കും

ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ബിജെപിയിലേക്ക്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഒരു മണ്ഡലത്തില്‍ നിന്ന് ഗംഭീര്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. ഏറെക്കാലമായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനായിട്ടാണ് കളിച്ചത്.

ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ എഎപി ജനകീയ ഭരണമാണ് നടത്തുന്നത്. കെജരിവാളിനെ നേരിടാന്‍ ഗംഭീറിനെപോലെ ജനപ്രിയ മുഖത്തെ അവതരിപ്പിക്കുകയെന്ന തന്ത്രമാണ് ബിജെപി നടത്തുന്നത്. ദൈനിക് ജാഗരണാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. മുഹമ്മദ് അസ്ഹറുദ്ദീന്‍, നവ്ജ്യോത് സിംഗ് സിദ്ദു, മൊഹമ്മദ് കൈഫ്, പ്രവീണ്‍കുമാര്‍, വിനോദ് കാംബ്ളി, മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി, ശ്രീശാന്ത് എന്നീ ക്രിക്കറ്റര്‍മാരും നേരത്തെ രാഷ്ട്രീയത്തില്‍ ഇന്നിംഗ്‌സ് തുറന്നിരുന്നു.

Related posts