ഡയമണ്ട് നെക്ലസിലെ തൊട്ടാവാടി പെണ്ണ് ഗൗതമിക്ക് മാംഗല്യം. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തില്‍ ലക്ഷ്മി എന്ന തമിഴത്തിയായ നഴ്സിനെ അവതരിപ്പിച്ചത് മലയാളികള്‍ ഇന്നും മറന്നിട്ടില്ല. ഡയമണ്ട് നെക്ലസിന് ശേഷം ഒന്നോ രണ്ടോ ചിത്രങ്ങളിലാണ് ഗൗതമി അഭിനയിച്ചിട്ടുള്ളത്. കൂതറ, ചാപ്റ്റേഴ്സ്, കോളേജ് ഡേയ്സ് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു.
തിരുനന്തപുരത്ത് എംഎ സൈക്കോളജി വിദ്യാര്‍ത്ഥിയാണ് ഗൗതമി. പഠനം പൂര്‍ത്തിയാക്കി മേയ് മാസം വിവാഹം ഉണ്ടാകുമെന്നാണ് ഗൗതമിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ സിനിമയായ സെക്കന്‍ഡ് ഷോയില്‍ നായികയായാണ് ഗൗതമി സിനിമയിലേക്കെത്തുന്നത്. ശ്രീനാഥ് രാജേന്ദ്രനായിരുന്നു ചിത്രത്തിന്റെ സംവിധായകന്. ചിത്രം മികച്ച ഹിറ്റായി.
നാല് വര്‍ഷം കൊണ്ട് അഞ്ച് ചിത്രങ്ങളില്‍ മാത്രമാണ് ഗൗതമി അഭിനയിച്ചത്. ആദ്യ വര്‍ഷം തന്നെ മൂന്ന് ചിത്രങ്ങള്‍ക്കാണ് ഗൗതമി അഭിനിയച്ചത്. ചിത്രങ്ങള്‍ മൂന്നും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചെയ്ത ഒരോ ചിത്രങ്ങള്‍ക്കുമിടയില്‍ രണ്ട് വര്‍ഷത്തിന്റെ ഇടവേളയുണ്ടായിരുന്നു. ആലപ്പുഴ സ്വദേശി മധു നായരുടെയും ശോഭയുടെയും ഇളയമകളാണ് ഗൗതമി.