തളിപ്പറമ്പ്: കാറിലെത്തിയ വയോധികൻ പറശിനി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി. ചക്കരക്കൽ മുഴപ്പാല സ്വദേശി ഗൗതമൻ (60) ആണ് ഇന്നലെ രാത്രി ഒൻപതരയോടെ പുഴയിലേക്ക് ചാടിയത്. സ്വയം കാർ ഡ്രൈവ് ചെയ്തെത്തിയ ഇദ്ദേഹം കാർ പാലത്തിൽ നിർത്തിയ ശേഷം ചെരിപ്പഴിച്ച വെച്ചാണ് പുഴയിലേക്ക് ചാടിയത്.
പാലത്തിലൂടെ നടന്നുപോകുന്ന ഒരാൾ ഉടൻ വിവരം പോലീസിലറിയിക്കുകയായിരുന്നു.എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തിലെത്തിയ പോലീസും അഗ്നിശമന സേനയും രാത്രി പന്ത്രണ്ടു വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ആറ് മുതൽ അഗ്നിശമന സേന തെരച്ചിൽ പുനഃരാരംഭിച്ചിട്ടുണ്ട്. ഗൗതമൻ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.