ഞ​ങ്ങ​ൾ പി​രി​യാ​ൻ കാ​ര​ണം മ​ക്ക​ള​ല്ല: ഗൗ​ത​മി

gautami1

സി​നി​മാ ലോ​കം ഏ​റ്റ​വു​മ​ധി​കം സ്നേ​ഹി​ക്കു​ക​യും ഒ​ന്നി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്ത താ​ര​ജോ​ഡി​യാ​ണ് ക​മ​ലഹാ​സ​ൻ-​ഗൗ​ത​മി. എ​ന്നാ​ൽ എ​ല്ലാ​വ​രെ​യും നി​രാ​ശ​പ്പെ​ടു​ത്തി ഈ​യ​ടു​ത്ത് ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു. ഇ​പ്പോ​ഴി​താ ഇ​നി​യൊ​രി​ക്ക​ലും ത​ങ്ങ​ൾ ഒ​ന്നാ​വി​ല്ല എ​ന്നും ഗൗ​ത​മി പ​റ​ഞ്ഞുക​ഴി​ഞ്ഞു.
ത​ന്‍റേയും ക​മ​ല​ഹാ​സ​നന്‍റേയും വ​ഴി​ക​ൾ ഒ​ന്ന​ല്ലാ​യി​രു​ന്നെ​ന്നും അ​തി​നാ​ൽ ഇ​നി അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​ണ്ടെ​ന്നും ഈ​യി​ടെ ഒ​രു മാ​സി​ക​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ താ​രം പ​റ​ഞ്ഞു.  ത​ന്‍റെ ജീ​വി​ത​ത്തി​ലെ പു​തി​യൊ​രു ഭാ​ഗം ജീ​വി​ച്ചു തു​ട​ങ്ങു​ക​യാ​ണെ​ന്നും ഇ​നി​യു​ള്ള ജീ​വി​തം മ​ക​ൾ​ക്കു വേ​ണ്ടി​യാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.  ഇ​രു​വ​രും പി​രി​യാ​നു​ള്ള കാ​ര​ണം ക​മ​ലഹാ​സ​ന്‍റെ മ​ക്ക​ളാ​യ ശ്രു​തി​യും അ​ക്ഷ​ര​യു​മാ​ണെ​ന്ന് ഗോ​സി​പ്പു​ക​ൾ പ​ര​ന്നി​രു​ന്നെ​ങ്കി​ലും അ​ത് അ​ങ്ങ​നെ​യ​ല്ല എ​ന്ന് ഗൗ​ത​മി തി​രുത്തി.

Related posts