കമലഹാസനുമായുള്ള ദാന്പത്യബന്ധം അവസനിപ്പിച്ചതോടെ സിനിമയിലേക്ക് മടങ്ങി വന്നിരിക്കുകയാണ് നടി ഗൗതമി. നേരത്തെ നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിരുന്ന ഗൗതമി വീണ്ടുമൊരു മലയാള സിനിമയിൽ അഭിനയിക്കുകയാണ്. കമലഹാസനുമായുള്ള ബന്ധം തുടങ്ങിയതിന് ശേഷം അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നെങ്കിലും സിനിമ മേഖലയിൽ സജീവമായി തന്നെയുണ്ടായിരുന്നു. കോസ്റ്റ്യൂം ഡിസൈനറായിട്ടായിരുന്നു ഗൗതമി സിനിമയിൽ തന്നെ തുടർന്നു വന്നിരുന്നത്.
കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ഇ എന്ന സിനിമയിലാണ് ഗൗതമി വീണ്ടും അഭിനയിക്കുന്നത്. ത്രില്ലർ സിനിമയായി നിർമിക്കുന്ന ചിത്രത്തിൽ മ്യൂസിക് ടീച്ചറുടെ വേഷത്തിലാണ് ഗൗതമി അഭിനയിക്കുന്നത്. ഗൗതമി അവതരിപ്പിക്കുന്ന മാലതി മേനോൻ എന്ന സംഗീതാധ്യാപിക അൽസ്ഹൈമേഴ്സ് രോഗിയാണ്. 14 വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്നതിനാൽ നടി വ്യത്യസ്ത സിനിമയായിട്ടാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്. മാലതി മേനോനെ വേഗം ഉൾകൊള്ളാൻ കഴിഞ്ഞു.
ചിത്രത്തിലെ കഥാപാത്രമായ മാലതി മേനോനെ തികഞ്ഞ ആവേശത്തോടെ കൈകാര്യം ചെയ്യാൻ തനിക്ക് കഴിഞ്ഞെന്നാണ് ഗൗതമി പറയുന്നത്. തന്റെ ജീവിതം തന്നെ പരീക്ഷിക്കുകയാണ് സിനിമയിലുടെയെന്ന് ഗൗതമി പറയുന്നു. മോഹൻലാൽ നായകനായി അഭിനയിച്ച തന്മാത്ര എന്ന ചിത്രത്തിലാണ് അൽസ്ഹൈമേഴ്സ് രോഗത്തെക്കുറിച്ച് പറഞ്ഞിരുന്നത്. സിനിമ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു.