നല്ല അവസരങ്ങള്‍ വന്നാല്‍ സ്വീകരിക്കാനായിരുന്നു തീരുമാനിച്ചത്. ഇടയ്ക്ക് ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും അവസാനനിമിഷം മാറ്റുകയായിരുന്നു. അതിന് ശേഷമായാണ് മേരി ആവാസ് സുനോയിലേക്ക് വിളിച്ചത്.
അദ്ഭുതത്തോടെയായിരുന്നു ആ ലൊക്കേഷനിലേക്ക് പോയത്. അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും കാമറയെ അഭിമുഖീകരിക്കുന്നതിന്റെ പരിഭ്രമമുണ്ടായിരുന്നു. മഞ്ജു ചേച്ചിക്കൊപ്പമായിരുന്നു ആദ്യ ഷോട്ട്.
നല്ല ടെന്‍ഷനുണ്ടായിരുന്നു ആ സമയത്ത്. ചേച്ചി ആ ടെന്‍ഷനൊക്കെ മാറ്റിത്തന്ന് എന്നെ കൂളാക്കുകയായിരുന്നു. റേഡിയോ ജോക്കിയായാണ് ചിത്രത്തില്‍ വേഷമിട്ടത്.
രണ്ടാംവരവിലെ ആദ്യ ചിത്രം മഞ്ജു വാര്യര്ക്കൊപ്പമാണെന്നുള്ളത് വലിയ സന്തോഷമാണ്. -ഗൗതമി നായർ