ഒടുവില്‍ ഗൗതമി മനസുതുറന്നിരിക്കുന്നു. കമല്‍ഹാസനുമായുള്ള പതിമൂന്നു വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടി ഗൗതമി. കമലില്‍ നിന്നും നേരിടേണ്ടി വന്ന അവഗനയെക്കുറിച്ച് ഒരഭിമുഖത്തിലൂടെയാണ് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. കമലിനേയും മക്കളേയും സ്നേഹിച്ച് അവര്‍ക്കൊപ്പം കഴിഞ്ഞ തനിക്കു തന്റെ മകള്‍ സുബ്ബുലക്ഷ്മിയെ ശ്രദ്ധിക്കാന്‍ കഴിയാത്തില്‍ വിഷമം ഉണ്ടെന്നും ഗൗതമി പറഞ്ഞു. കമല്‍ തന്റെ മക്കളായ ശ്രുതിഹസനെയും അക്ഷരയെയും സിനിമയിലേക്ക് അനുഗ്രഹിച്ചയച്ചു.
എന്നാല്‍ എന്റെ മകളായ സുബ്ബലക്ഷ്മിക്കു സിനിമയില്‍ നിന്ന് അവസരം വന്നപ്പോള്‍ കണ്ടില്ല എന്നു നടിച്ചു മാറി നിന്നു. എന്റെ മകള്‍ക്കു ഞാന്‍ മാത്രമേ ഉള്ളു എന്ന് അപ്പോഴെനിക്കു മനസിലായി. എന്റെ മകളെ നല്ല സ്ഥാനത്തു കൊണ്ടുവരണം എന്നു തോന്നി എന്നും ഗൗതമി പറഞ്ഞു. നവംബറിലാണ് ഗൗതമിയും കമലും പിരിഞ്ഞതായി സ്ഥിരീകരിച്ചത്. ഗൗതമി തന്നെ തന്റെ ബ്ലോഗില്‍ ഇക്കാര്യം പോസ്റ്റ് ചെയ്യുകയായിരുന്നു. തീരുമാനം ആരാധകരെ ഏറെ നിരാശയിലാക്കിയിരുന്നു.
1989ല്‍ അപൂര്‍വ സഹോദരങ്ങള്‍ എന്ന സിനിമയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഗൗതമി 1998ല്‍ വ്യവസായിയായ സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്തുവെങ്കിലും ഒരു വര്‍ഷത്തിനകം ഇവര്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തിലുള്ളതാണ് സുബ്ബലക്ഷ്മി. മുപ്പത്തിയഞ്ചാം വയസില്‍ സ്തനാര്‍ബുദം ബാധിതയായ ഗൗതമി ജീവിതത്തിലേക്ക് തിരിച്ചു വന്നത് കമല്‍ഹാസന്റെ പിന്തുണയോടു കൂടിയായിരുന്നു. പിന്നീട് 2003 മുതല്‍ ഇരുവരും സഹവാസം ആരംഭിച്ചു.