തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫിൽനിന്നു ഗവാസ്കറെ മാറ്റി. ഗവാസ്കറിനെ എസ്എപി ക്യാന്പിലേക്ക് മടക്കി അയക്കുകയായിരുന്നു. തൊഴിൽ ക്രമീകരണത്തിന്റെ ഭാഗമായാണ് ഗവാസ്കറെ എഡിജിപിയുടെ ഡ്രൈവറായി നിയമിച്ചത്.
സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ധ ഗവാസ്കറെ മർദിച്ച കേസിൽ അന്വേഷണം നടന്നുവരികയാണ്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഗവാസ്കർ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.
ജൂണ്‍ 14ന് കനകക്കുന്നിൽ വച്ചായിരുന്നു ഗവാസ്കർക്കു മർദനമേറ്റത്. രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഒൗദ്യോഗിക വാഹനത്തിൽ കനകക്കുന്നിൽ കൊണ്ടുപോയിരുന്നു. തിരികെ വരുന്പോൾ വാഹനത്തിലിരുന്നു സ്നിഗ്ധ ചീത്തവിളിക്കുകയും ഇതിനെ എതിർത്തു വണ്ടി റോഡിൽ നിർത്തിയതോടെ മൊബൈൽ ഫോണ്‍ ഉപയോഗിച്ച് കഴുത്തിനു പിന്നിൽ ഇടിച്ചുവെന്നുമാണ് ഗവാസ്കറിന്റെ പരാതി.