ട്രോ​ളു​ക​ൾ ത​ട​യാ​ൻ പോ​യി​ല്ല, ഞാ​ൻ എ​ന്‍റേ​താ​യ ലോ​ക​ത്താ​യി​രു​ന്നു: അ​തൊ​ന്നും മ​ന​സി​ലാ​ക്കാ​നു​ള്ള വി​വേ​കം അ​ന്ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല; ഗാ​യ​ത്രി സു​രേ​ഷ്

വീ​ട്ടി​ല്‍ എ​പ്പോ​ഴും എ​ന്നോ​ട് ഓ​രോ​ന്ന് പ​റ​യും. ഗാ​യ​ത്രി അ​ങ്ങ​നെ പ​റ​യ​രു​ത്, ഇ​ങ്ങ​നെ പ​റ​യ​രു​ത്. നീ ​എ​ന്താ​ണ് ഇ​ങ്ങ​നെ സം​സാ​രി​ക്കു​ന്ന​ത്. ആ​ള്‍​ക്കാ​ര് നി​ന്നെ ക​ളി​യാ​ക്കു​ക​യാ​ണ്, നി​ന​ക്ക​ത് മ​ന​സി​ലാ​കു​ന്നി​ല്ലേ. എ​ങ്ങ​നെ ആ​ള്‍​ക്കാ​രു​ടെ മു​ഖ​ത്ത് നോ​ക്കും. പു​റ​ത്തി​റ​ങ്ങാ​ന്‍ പറ്റാത്ത അ​വ​സ്ഥ​യാ​ണ്.

എ​ല്ലാ​വ​രും വീ​ട്ടു​കാ​രോ​ടാ​ണ് ചോ​ദി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. വ​ലി​യ പ്ര​ശ്‌​നം ത​ന്നെ​യാ​യി​രു​ന്നു. എ​നി​ക്ക് അ​റി​യായി​രു​ന്നു ഞാ​ന്‍ ആ ​ട്രോ​ളു​ക​ള്‍ അ​ര്‍​ഹി​ച്ചി​രു​ന്നു​വെ​ന്ന്. അ​തു​കൊ​ണ്ട് ത​ന്നെ ഞാ​ന്‍ ഓ​ക്കെ ആ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഞാ​ന്‍ ചി​രി​ച്ചു​കൊ​ണ്ട് നി​ന്ന​ത്. എ​ന്തു​കൊ​ണ്ട് ആ​ളു​ക​ള്‍ എ​ന്നെ ട്രോ​ളു​ന്നു​വെ​ന്ന് ഞാ​ന്‍ ചി​ന്തി​ച്ചി​രു​ന്നി​ല്ല. മ​റി​ച്ച് എ​ന്തോ ഒ​രു കാ​ര​ണ​മു​ള്ള​ത് കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ ട്രോ​ളു​ന്ന​ത് എ​ന്നാ​ണ് ചി​ന്തി​ച്ച​ത്.

ട്രോ​ളു​ക​ളൊ​ന്നും ഞാ​ന്‍ ത​ട​യാ​നൊ​ന്നും പോ​യി​ല്ല. ഞാ​ന്‍ എ​ന്‍റേ​താ​യ ലോ​ക​ത്താ​യി​രു​ന്നു. ഞാ​ന്‍ ന​ന്നാ​കും എ​ന്ന് എ​നി​ക്ക് അ​റി​യാ​യിരു​ന്നു. ആ ​സ​മ​യ​ത്ത് ഞാ​ന്‍ എ​ന്‍റെ പൊ​ട്ട അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത്. അ​തൊ​ന്നും മ​ന​സി​ലാ​ക്കാ​നു​ള്ള വി​വേ​കം അ​ന്ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ക്ഷേ എ​നി​ക്ക​റി​യാ​മായിരു​ന്നു ആ ​സ​മ​യം ക​ഴി​ഞ്ഞാ​ല്‍ ഒ​രു തി​രി​ച്ചു​വ​ര​വ് ഉ​ണ്ടാ​കു​മെ​ന്ന് എന്ന് ഗാ​യ​ത്രി സു​രേ​ഷ്.

Related posts

Leave a Comment