വാഹനാപകടവുമായി ബന്ധപ്പെട്ട് നടി ഗായത്രി സുരേഷിന്റെ പ്രതികരണത്തെ വിമർശിച്ച് നടൻ മനോജ് കുമാർ.
തെറ്റ് പൂർണ്ണമായും ഗായത്രിയുടെ ഭാഗത്ത് തന്നെയാണ് എന്നും നടിയുടെ പ്രതികരണം കേട്ടപ്പോൾ കിലുക്കം സിനിമയിലെ രേവതിയെ ഓർമ്മ വന്നു എന്നും മനോജ് കുമാർ പറയുന്നു.
തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മനോജിന്റെ പ്രതികരണം.
മനോജിന്റെ വാക്കുകൾ
അത് ചെയ്തപ്പോള്‍ ഞാന്‍ അയാളെ കുടയെടുത്ത് അടിച്ചു. പിന്നെ ഒരു മൊട്ടത്തലയന്റെ തലയില്‍ ചട്ടിയെടുത്ത് അടിച്ചു അത്രേ ഞാന്‍ ചെയ്തുള്ളൂ എന്ന് പറഞ്ഞപോലെയാണ് അപകട വീഡിയോയില്‍ ഗായത്രിയുടെ ന്യായീകരണം കേട്ടപ്പോള്‍ തോന്നിയത്.
ഗായത്രി സുരേഷിന്റെ വാഹനാപകവും വാക്കുതര്‍ക്കങ്ങളൊക്കെ ഞാനും കണ്ടിരുന്നു. വണ്ടി ഇടിച്ചിട്ടും നിർത്താതെ പോയതിനാലാണ് നാട്ടുകാരുടെ ദേഷ്യം.
ആളുകള്‍ രോഷാകുലരായത് ന്യായം. ഒരു സെലിബ്രിറ്റി ആയതുകൊണ്ട് ആളുകളുടെ മുന്നിലിറങ്ങാനുള്ള പേടികൊണ്ടാണ് നിര്‍ത്താതെ പോയതെന്നാണ് ഗായത്രി പറയുന്നത്.
സമാനമായ സംഭവങ്ങൾ ഭാര്യ ബീനക്കും ഉണ്ടായി. അപകടം ഉണ്ടായപ്പോള്‍ ഞങ്ങള്‍ സോറി പറഞ്ഞു.
അവര്‍ക്ക് ആളെ മനസിലായപ്പോള്‍ ബീനയോട് സംസാരിച്ചു. അവർക്ക് ഞങ്ങൾ നമ്പരൊക്കെ കൊടുത്തു. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാനും പറഞ്ഞു. എന്നാൽ അവർ വിളിച്ചില്ല.
ഞങ്ങൾ മര്യാദ കാണിച്ചപ്പോൾ അവർ തിരിച്ച് ഇരട്ടി മര്യാദ കാണിച്ചു. ഗായത്രി അങ്ങനെ ഭയപ്പെടേണ്ട ആവശ്യമില്ല.
നിങ്ങൾ നിർത്താതെ പോയതുകൊണ്ടാണ് ആളുകൾ രോഷത്തോടെ പെരുമാറിയത്. അത് സ്വാഭാവികം. നമ്മൾ ഒരിക്കലും അങ്ങനെ ചെയ്യരുത്.
അതിന് ശേഷമുള്ള ഗായത്രിയുടെ സ്റ്റേറ്റ്മെന്റ് കേട്ടപ്പോൾ വിഷമം തോന്നി. അപകടം ഉണ്ടാകുമ്പോൾ നിർത്താതെ പോവുക എന്നതാണ് ഏറ്റവും വലിയ തെറ്റ്.
ആ ഒരു തെറ്റ് മാത്രമേ ചെയ്തുള്ളു എന്ന് പറയുന്നത് ഒരു എക്സ്ക്യൂസ് അല്ല. ഗായത്രിയുടെ വാക്കുകൾ കേട്ടപ്പോൾ കിലുക്കത്തിലെ രേവതി ചേച്ചി പറഞ്ഞപോലെ ആയിരുന്നു ഈ ന്യായീകരണം.
പിന്നീട് കാണുന്ന മറ്റൊരു വീഡിയോയിൽ ഇവർ നേരത്തെ പറഞ്ഞ കാര്യങ്ങൾ മാറ്റി പറയുന്നതാണ്.
ആർട്ടിസ്റ്റുകളുടെ വായിൽ നിന്നും എന്തെങ്കിലും വീണാൽ പിന്നെ പൊങ്കാലയാണ്.
അതുകൊണ്ട് എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് വേണം സംസാരിക്കാൻ. ഒരു അപകടത്തെയോ അല്ലെങ്കിൽ തെറ്റിനെയോ ന്യായീകരിക്കരുത്.