കുറച്ചു നാളായി വാർത്തകളിൽ നിഞ്ഞു നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതിനെപ്പറ്റിയുമൊക്കെ നടി അടുത്തയിടെ വെളിപ്പെടുത്തി.
ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. എന്നാലിപ്പോള്‍ തന്റെയൊരു പഴയ സഹപ്രവര്ത്തകന് ഇഷ്ടം പറഞ്ഞ് പിന്നാലെ കൂടിയതിനെക്കുറിച്ചാണ് ഗായത്രി വെളിപ്പെടുത്തിയത്.
കുറേനാളായി എന്റെ പിന്നാലെ ഒരാള്‍ നടക്കുന്നുണ്ടായിരുന്നു. എന്റെ ഫ്ളാറ്റിന്റെ താഴെ വന്നു നില്‍ക്കുകയും ഫോണിൽ ബെല്‍ അടിക്കുകയും ചെയ്യും.
ഞാന്‍ പോകുന്ന സ്ഥലങ്ങളിലൊക്കെ പുള്ളി വരും. അച്ഛന് പറഞ്ഞാലും പൊലീസിനോട് പറയുമെന്ന് പറഞ്ഞാലുമൊന്നും പോകില്ലായിരുന്നു.
അമ്പലത്തില്‍ പോയാല്‍ അവിടെയുമുണ്ടാകും. ഭയങ്കര പേടിപ്പെടുത്തുന്ന സംഭവമായിരുന്നു. നിങ്ങളോട് എനിക്ക് അങ്ങനെ ഒന്നുമില്ലെന്ന് പറഞ്ഞാലും മനസിലാകില്ല.
ചില സമയത്ത് ഞാനിനി എന്ത് ചെയ്യുമെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ ഒരുമിച്ച് ബാങ്കില്‍ ജോലി ചെയ്തിരുന്നു. അന്നൊക്കെ ഞങ്ങള്‍ സംസാരിക്കുകയും ഫ്രീയായി ഇടപഴകുകയും ചെയ്തിരുന്നു.
ഇങ്ങേര് വിചാരിച്ചത് എനിക്കങ്ങോട്ട് എന്തോ ഉണ്ടെന്ന്. അന്നുതൊട്ട് ഇങ്ങനെയാണ്. ഞാന്‍ എല്ലായിടത്തുനിന്നും അദ്ദേഹത്തെ ബ്ലോക്ക് ചെയ്തെങ്കിലും അമ്മയുടെ ഫോണിലേക്കും അനിയത്തിയെയും കൂട്ടുകാരെയുമൊക്കെ വിളിക്കാന്‍ തുടങ്ങി.
ഇപ്പോള്‍ ഞാന്‍ പറഞ്ഞ് നിര്‍ത്തിയിട്ടുണ്ട്. പക്ഷേ അത് മനസിലായാല്‍ മതിയായിരുന്നു എന്നാണ് ഗായത്രി പറയുന്നത്. ഇപ്പോള്‍ ആസിഡ് അറ്റാക്ക് ഒക്കെ ഉണ്ടല്ലോ.
പ്രേമം നിരസിച്ചു എന്ന പേരില്‍ അങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്താലോ എന്ന പേടിയുണ്ട് എനിക്ക്. ഇഷ്ടമാണെന്ന് പ്രൊപ്പോസ് ചെയ്യുകയും മെസേജ് അയയ്ക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.
നിനക്ക് എന്താണ് വേണ്ടതെന്ന് ഞാന്‍ അങ്ങോട്ട് ചോദിച്ചപ്പോള്‍ എന്നെ മതിയെന്നാണ് പറഞ്ഞതെന്നും ഗായത്രി പറഞ്ഞു.
അതേസമയം സിനിമയില്‍ അഡ്ജസ്റ്റ്മെന്റ് ചെയ്യാന്‍ തയാറാണോ എന്ന് ഒരുപാടുപേര് ചോദിച്ചിട്ടുണ്ടെന്നു ഗായത്രി വെളിപ്പെടുത്തി. നമ്മള് എങ്ങനെയാണ് പ്രതികരിക്കുന്നത് അതിന് അനുസരിച്ചേ ഉള്ളു.
വേണമെങ്കില്‍ നമുക്ക് ദേഷ്യപ്പെടാം, അല്ലെങ്കില്‍ അന്നേരംതന്നെ എല്ലാം പറഞ്ഞ് ഒഴിവാക്കുകയും ചെയ്യാം. ആളുകള്‍ അതൊക്കെ ചോദിക്കും.
പക്ഷേ നമ്മള് അതിനു കൊടുക്കുന്ന മറുപടിയിലാണു കാര്യം. അല്ലാതെ ആരും നമ്മളെ കേറി റേപ്പ് ചെയ്യാനൊന്നും വരില്ല. അന്നേരംതന്നെ നോ പറയും.
അല്ലാതെ അതിനെതിരേ പോരാടാനൊന്നും പോകാറില്ലെന്നും ഗായത്രി അഭിമുഖത്തിൽ പറഞ്ഞു.