ജമുനപ്യാരി എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച അഭിനയപ്രതിഭയാണ് ഗായത്രി സുരേഷ്. സ്വതസിദ്ധമായ തൃശൂര്‍ പ്രയോഗത്തിലൂടെ നിരവധി ട്രോളുകള്‍ക്ക് വിധേയമായ നടി കൂടിയാണ് അവര്‍. അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റേതായ സാന്നിധ്യം അറിയിച്ച ഗായത്രിയുടെ ഒരു മെക്‌സിക്കന്‍ അപാരതയും ഇപ്പോള്‍ തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഇതിനിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തനിക്കുണ്ടായ പ്രണയത്തെക്കുറിച്ച് അവര്‍ തുറന്നുപറഞ്ഞത്.
തന്റെ പ്രണയവും വേര്‍പിരിഞ്ഞിട്ടുണ്ട്. അതില്‍ താന്‍ ഏറെ തകര്‍ന്നു പോയിരുന്നു. എന്നാല്‍ ആ പ്രണയം വേര്‍പിരിയാനുണ്ടായ കാരണം കണ്ടെത്തി. അതോടെ തന്റെ നിരാശ മാറി. പ്രണയം തകര്‍ന്നപ്പോള്‍ ഞാന്‍ വളരെ സങ്കടത്തിലായിരുന്നു. പിന്നീട് പ്രണയം തകരാനുള്ള കാരണത്തേക്കുറിച്ച് അന്വേഷിച്ചു. തങ്ങളുടെ സ്റ്റാര്‍ സൈനുകള്‍ (നക്ഷത്രം) തമ്മില്‍ ചേരാത്തതായിരുന്നു പ്രണയം തകരാനുള്ള കാരണം. എന്റെ സ്റ്റാര്‍ സൈന്‍ വെര്‍ഗോയാണ്. തനിക്കേറ്റവും യോജിച്ച പങ്കാളി കാപ്രിക്കോണ്‍ ആണെന്നും ഗായത്രി പറയുന്നു. കാപ്രിക്കോണിലുള്ള ഒരാളെ കാണുമ്പോള്‍ തനിക്ക് അത്തരത്തിലൊരു ഫീല്‍ ഉണ്ടാകാറുണ്ടെന്നുമാണ് താരത്തിന്റെ പക്ഷം.
തകര്‍ന്നു തരിപ്പണമായ ആദ്യ പ്രണയത്തിനുശേഷം താങ്ങായത് അമ്മയും സുഹൃത്തുക്കളുമാണെന്ന് ഗായത്രി പറയുന്നു. ബ്രേക്കപ്പിന് ശേഷം എട്ട് മാസത്തോളം ഇതിനേക്കുറിച്ചായിരുന്നു അമ്മയോട് ചോദിച്ചുകൊണ്ടിരുന്നത്. അമ്മയും സൂഹൃത്തുക്കളും മുടങ്ങാതെ തനിക്ക് മറുപടി തന്നു. യോഗ ചെയ്യാന്‍ തുടങ്ങിയതോടെ മനശാന്തി കിട്ടി. അതോടെയാണ് അയാളെ മറക്കാന്‍ കഴിഞ്ഞതെന്നും ഗായത്രി പറയുന്നു. തന്റെ ചോദ്യങ്ങള്‍ നിരന്തരമായപ്പോല്‍ കൂട്ടുകാര്‍ തിരിച്ചും ചോദിക്കാന്‍ തുടങ്ങി. നിനക്ക് വെറേ നല്ല ആള്‍ക്കാരെ കിട്ടില്ലേ, അയാളുടെ പിന്നാലെ പോകണോ? നിനക്ക് പ്രാന്തുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ കേട്ടതോടെ താന്‍ മാറിയെന്നും ഗായത്രി പറയുന്നു.