മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുൺ.
ബിഗ്ബോസ് ഷോയുടെ പുതിയ സീസണിൽ നടിയുമുണ്ട് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ തന്റെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായത്രി.
“നാളെ ഞാന്‍ ബിഗ് ബോസില്‍ കേറും. സണ്‍ഡേ എപ്പിസോഡ് തൊട്ട് കാണാം. പ്ലീസ് സപ്പോര്‍ട്ട് ആൻഡ് വോട്ട്.
വണ്‍ ക്രൂ ടീമിലുള്ള എല്ലാവരോടും വോട്ട് ചെയ്യാന്‍ പറയണേ. പ്രത്യേകിച്ച് ശ്രീജിത്ത്, ഭാസി, മിഥുനോട് ഒക്കെ പറയണം’ എന്നായിരുന്നു സന്ദേശം.
ഇങ്ങനെ സന്ദേശം വന്നാൽ സൂക്ഷിക്കണമെന്നും ആരോ തന്റെ ഐഡി മിസ് യൂസ് ചെയ്യുന്നുണ്ടെന്നും ഗായത്രി അരുൺ പറയുന്നു.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. അവരുടെ കാര്യക്ഷമതയില്‍ താന്‍ തൃപ്തയാണ്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും നടി കൂട്ടിച്ചേർത്തു.