മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോള്‍ ടെന്‍ഷനൊന്നും ഫീല്‍ ചെയ്തില്ല. മൊത്തത്തില്‍ സെറ്റില്‍ ഒരു അച്ചടക്കം ഫീല്‍ ചെയ്യുമായിരുന്നു.
അദ്ദേഹം സെറ്റിലുളള സമയം മുഴുവന്‍ അവിടെ ഒരു ഡിസിപ്ലിന്‍ ഉണ്ടായിരിക്കും. സെറ്റില്‍ അധികം ശബ്ദങ്ങളൊന്നും ഉണ്ടാവില്ല.
അപ്പോ ആ സമയത്ത് അത് ഒരു വേറെ ഫീലാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ എങ്ങനെയാണോ സ്ക്രീനില്‍ കാണുന്നത് അതേ ഒരു ഫീല്‍ തന്നെയായിരുന്നു.
അദ്ദേഹം വളരെ കൂളായിട്ടാണ് എല്ലാവരോടും വന്ന് ഇടപഴകുന്നതും ഓരോ സജഷന്‍സ് ഒകെ കൊടുക്കുന്നതും.
ഓരോ സൂക്ഷ്മമായിട്ടുളള കാര്യങ്ങള്‍ വരെ അദ്ദേഹം വളരെ നിരീക്ഷിച്ച് ചെയ്യുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. കൂടെ നില്ക്കുന്ന ആള്‍ക്ക് വരെ സജഷന്‍സ് തരും.
-ഗായത്രി അരുണ്‍