അച്ഛനു ഞാന്‍ സിനിമയില്‍ വരുന്നതിനോടു തീരെ താത്പര്യമുണ്ടായിരുന്നില്ല. അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ സമയത്ത് അച്ഛന് ആത്മഹത്യാ ഭീഷണി വരെ മുഴക്കി.
എന്നാല്‍ ഞാന്‍ പിന്മാറാന് തയാറായില്ല. അവസാനം അച്ഛന് എന്നോടൊപ്പം നില്ക്കേണ്ടിവന്നു. ഷൂട്ടിംഗ് സ്ഥലങ്ങളില്‍ ഫാമിലി എന്നോടൊപ്പം വരാറുണ്ട്.
വണ്ടി ഇടിച്ച ശേഷം ട്രോളുകള്‍ കൂടിയപ്പോള്‍ അമ്മയ്ക്കും അനിയത്തിക്കും എല്ലാം വിഷമമായി. അവര്‍ എന്നോട് നിരന്തരം പറയുമായിരുന്നു നീ മിണ്ടാതിരുന്നാല്‍ മതി പ്രതികരിക്കാന്‍ പോകണ്ട അപ്പോളാണ് പ്രശ്നം വഷളാകുന്നത് എന്ന്.
അങ്ങനെ അവര്‍ കാണാതെയാണ് ഞാന്‍ ഒരു ദിവസം ട്രോളുകള്‍ നിരോധിക്കണം എന്ന് പറഞ്ഞ് ലൈവ് വന്നത്. അവര്‍ അറിയാതിരിക്കാന്‍ ടെറസില്‍ വന്നാണ് ലൈവ് എടുത്തത്.
നോട്ടിഫിക്കേഷന്‍ കണ്ട് അമ്മ ഓടിയെത്തി. നിര്‍ത്തൂ… മതി, മതി… എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എനിക്ക് തോന്നുന്ന കാര്യങ്ങള്‍ തുറന്നടിച്ച് പറയുന്നതില്‍ എനിക്ക് കുഴപ്പം തോന്നിയിട്ടില്ല. -ഗായത്രി സുരേഷ്