ബിഗ് ബോസിൽ പോകണമെന്ന് ആഗ്രഹമുണ്ട്. മുൻപ് വിളിച്ചിട്ട് പോയില്ല. മനോധൈര്യമില്ലാതെ അവിടെ പോയാൽ വീണ് പോകും. പുതിയ സീസൺ കാണാറുണ്ട്.
ഷോ ഇപ്പോൾ എന്റർടെയ്നിംഗ് ആയി വരുന്നുണ്ട്. ജിന്റോ ചേട്ടനെയും ജാസ്മിനെയും ഇഷ്ടമാണ്. നന്ദന സ്മാർട്ടാണ്. എന്തും പറയാൻ ധൈര്യമുള്ള ആളായി ഫീൽ ചെയ്യും. ജാസ്മിന് നേരേ വരുന്ന സൈബർ ആക്രമണങ്ങളെ ആ കുട്ടി അതിജീവിക്കും. ജാസ്മിൻ വളരെ ഇന്റലിജന്റായ വ്യക്തിയാണ്.
ദൈവമേ എന്തൊരു ഇന്റലിജൻസ് ആണ് ഈ കുട്ടിക്കെന്ന് എപ്പോഴും വിചാരിക്കും. ആ കുട്ടിക്ക് ഒരു കാര്യം മനസിലാക്കി പെട്ടെന്ന് സ്വിച്ച് ചെയ്യാൻ പറ്റുന്നു.
പറയുന്ന പോയന്റുകൾ കിറുകൃത്യമാണ്. എത്ര അടി കിട്ടിയാലും പറയാനുള്ളത് പറഞ്ഞിരിക്കും. ഒരു വീഴ്ച കാണുന്നില്ല. 23 വയസേ ഉള്ളൂ. 30 വയസൊക്കെ എത്തിയാൽ എന്തായിരിക്കുമെന്ന് ഞാൻ ആലോചിക്കാറുണ്ട്. -ഗായത്രി സുരേഷ്