ഇപ്പോള്‍ എന്റെ വാള് പേപ്പര്‍ പ്രണവല്ല. ഒരു എലിജിബിള്‍ ബാച്ചിലര്‍ എന്ന നിലയില്‍ എനിക്ക് ഇപ്പോഴും പ്രണവിനോട് ഇഷ്ടമുണ്ട്.
ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഒരു ആരാധികയാണ്. വളരെ സിനിമാറ്റിക് ആൻഡ് ഡ്രാമറ്റിക്കായിട്ടുള്ള ആളാണ് ഞാന്‍. ഒരു അഭിമുഖത്തില്‍ സെലിബ്രിറ്റി ക്രഷ് ആരാണെന്ന് ചോദിച്ചപ്പോള്‍ പ്രണവ് മോഹന്‍ലാലിനോടാണെന്ന് ഞാന്‍ പറഞ്ഞാല്‍ മതിയായിരുന്നു.
പക്ഷെ ഞാന്‍ പറഞ്ഞത്. എന്റെ മനസില്‍ ഒറ്റയാളേയുള്ളൂ അത് പ്രണവ് മോഹന്‍ലാലാണ് എന്നാണ്. അത് വൈറലായി. പിന്നീടുള്ള അഭിമുഖങ്ങളിലെല്ലാം ഇതേക്കുറിച്ച് ചോദ്യം വന്നപ്പോൾ ആ ചോദ്യത്തെ തടയുകപോലും ചെയ്യാതെ ഞാന്‍ പറഞ്ഞുകൊണ്ടേയിരുന്നു. അതാണ് ആ ട്രോൾ കൂട്ടിയത്.
-ഗായത്രി സുരേഷ്