പരസ്പരം എന്ന സീരിയല്‍ ഒരു വന്‍വിജയമായിരുന്നു. ഒരുപാട് ആളുകള്‍ എന്നെ അതിലൂടെ തിരിച്ചറിഞ്ഞു.
ഇപ്പോഴും എന്നെ ആളുകള്‍ കണ്ടാല്‍ വിളിക്കുന്നത് ദീപ്തി ഐപിഎസ് എന്നാണ്.
എനിക്ക് സമൂഹ മാധ്യമങ്ങളില്‍ വരുന്ന കമന്റുകളില്‍ എല്ലാം തന്നെ ദീപ്തി എന്നാണ് എന്നെ അഭിസംബോധന ചെയ്യാറുളളത്. അത്രയ്ക്കും പോപ്പുലര്‍ ആയിരുന്നു ആ കഥാപാത്രം.
എന്നാല്‍ പിന്നീട് സീരിയലുകളില്‍ ഒന്നും ഞാന്‍ അഭിനയിച്ചിട്ടില്ല. ധാരാളം ഓഫറുകള്‍ പിന്നീട് വന്നു.
പക്ഷേ അതൊന്നും ദീപ്തി പോലുളള നല്ല കാമ്പുളള കഥാപാത്രമായിരുന്നില്ല, വന്ന കഥാപാത്രങ്ങളെല്ലാം തന്നെ സ്ഥിരം നമ്മള് കണ്ടുമടുത്ത കഥാപാത്രങ്ങളായിരുന്നു.
അതുകൊണ്ടാണ് ഞാന്‍ പിന്നീട് സീരിയല്‍ മേഖലയിൽ സജീവമാകാതെ പോയത്.
-ഗായത്രി അരുൺ