ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടവരുടെ വിയോഗം എന്നും വേദനിപ്പിക്കുന്നതാണ്. അച്ഛന്റെ വേര്‍പാടില്‍നിന്നു ഞാന്‍ സര്‍വൈവ് ചെയ്തോയെന്ന് ചോദിച്ചാല്‍ അതെനിക്കറിയില്ല.
അച്ഛന് എന്റെ കൂടെയില്ലെന്ന കാര്യം ഞാന്‍ ഓര്‍ക്കാറില്ല. അച്ഛന്റെ സാന്നിധ്യം എന്റെ കൂടെ തന്നെയുണ്ട്. അച്ഛന് കാരണമായാണ് ഞാനൊരു ബുക്കെഴുതിയത്.
ഇപ്പോഴും പല കാര്യങ്ങളും ചെയ്യുന്നത് അച്ഛന് തന്ന ശക്തികൊണ്ടാണ്. അച്ഛനൊപ്പമുണ്ടായിരുന്ന നിമിഷങ്ങളെല്ലാം അത്രയും പ്രധാനപ്പെട്ടതാണ്.
അത് ഏതാണെന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. ഞാന്‍ മോട്ടിവേഷന്‍ പുസ്തകങ്ങളൊന്നും വായിക്കാറില്ല. അത് വായിച്ച് മോട്ടിവേറ്റാവുകയുമില്ല.
സെല്‍ഫ് മോട്ടിവേഷനാണ് എനിക്കുള്ള മരുന്ന്. നമ്മുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം മറ്റൊരാള്‍ക്ക് പറഞ്ഞ് തരാന്‍ സാധിക്കില്ല. അത് നമ്മള് സ്വയം മനസിലാക്കി പരിഹരിക്കുകയാണ് വേണ്ടത്. -ഗായത്രി അരുൺ