വിവിധ തുറകളിലുള്ള ആളുകൾ കോവിഡ് 19 സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തിൽ വീട്ടിനുള്ളിൽ ദിവസങ്ങളോളം കഴിയേണ്ടിവരുന്നതിന്റെ അനുഭവം പങ്കുവയ്ക്കുകയണിപ്പോൾ.
ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണെന്നതിനാൽ ചലച്ചിത്ര, ടെലിവിഷൻ താരങ്ങളും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിലൂടെ ലോക്ക്ഡൗണ്‍ അനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ സീരിയൽ താരം ഗായത്രി അരുണ്‍ ലോക്ക്ഡൗണിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവച്ചിരിക്കുന്നു.
താൻ കടൽത്തീരത്ത് നിൽക്കുന്നതിന്റെ പഴയ ചിത്രങ്ങൾക്കൊപ്പമാണ് ഗായത്രിയുടെ പോസ്റ്റ്. മിക്കവർക്കും പുറത്തിറങ്ങാൻ അതിയായ ആഗ്രഹം തോന്നുന്നുണ്ടാവുമെന്നും എന്നാൽ വരാൻ പോകുന്ന ഒരു നല്ല നാളെയെ കരുതി അത് പാടില്ലെന്നും ഗായത്രി കുറിച്ചു.
പുറത്തേക്കിറങ്ങാനുള്ള ഒരു വലിയ ആഗ്രഹം നിങ്ങൾക്കെല്ലാവർക്കും ഉണ്ടാവും. കാറ്റ് അനുഭവിക്കാൻ, കടലിനെ കേൾക്കാൻ, ചുറ്റിക്കറങ്ങാനും നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നേടാനും. പക്ഷേ എന്നെ വിശ്വസിക്കൂ, നല്ല ദിനങ്ങൾ വരും.
നാമൊരു ദൗത്യത്തിലാണെന്ന് വിശ്വസിക്കുക. ഒരു മെച്ചപ്പെട്ട ഭൂമിയെ പുനർനിർമിക്കാനുള്ള ദൌത്യം. എല്ലാവരും വീട്ടിലിരിക്കുക. ഒരു നല്ല നാളേക്കുവേണ്ടി കാത്തിരിക്കുക- ഗായത്രി കുറിച്ചു.