നടി ഗായത്രി സുരേഷിന്റെ അഭിമുഖങ്ങളെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോൾ ഗായത്രിയുടെ പുതിയൊരു അഭിമുഖമാണ് വൈറലായി മാറിയിരിക്കുന്നത്.
ഈ അഭിമുഖത്തിൽ തനിക്ക് നയൻതാരയെ പോലൊരു നടി ആകണം എന്നാണ് ആഗ്രഹമെന്ന് ഗായത്രി പറയുന്നുണ്ട്.
തലൈവി എന്ന് പറയില്ലേ അതുപോലെ ഒരു നടി ആകണം എന്നാണ് എന്റെ ആഗ്രഹമെന്ന് ഗായത്രി തുറന്നു പറഞ്ഞു.
അതുപോലെ തന്നെ സിനിമ സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ട്.
എന്റെ കണ്ണിലൂടെ ഒരു സിനിമ പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതെന്തായാലും നടക്കും.
ഞാൻ സിനിമയെടുക്കുമ്പോൾ എന്റെ ആഗ്രഹം കല്യാണരാമൻപോലെ ഒരു ഫീമെയിൽ വേർഷൻ എടുക്കണമെന്നാണ്.
കല്യാണരാമനിലെ ദിലീപേട്ടൻ ചെയ്ത ക്യാരക്ടർ ഉണ്ടല്ലോ അത് പോലെ ഒന്ന്. പലപ്പോഴും ഫീമെയിൽ ഓറിയന്റഡ് സിനിമയാണെങ്കിൽ അത് പെണ്ണ് സഫർ ചെയ്യുന്നതും മറ്റുമാണ്.
എന്നാൽ അതുപോലെ സീരിയസ് റോൾസ് അല്ലാതെ എനിക്ക് കല്യാണരാമൻ, പാണ്ടിപ്പട അതുപോലെയുള്ള ഫീമെയിൽ വേർഷൻ എടുക്കണം എന്നാണ് ആഗ്രഹം.
ഞാൻ പോസിറ്റീവിറ്റി മാത്രമേ സ്പ്രെഡ് ചെയ്യുകയുള്ളു- ഗായത്രി അഭിമുഖത്തിൽ പറഞ്ഞു.
തന്നെ ട്രോളുന്നവർക്കെതിരെ നടപടി എടുക്കണം എന്ന് പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർഥിക്കുന്ന വീഡിയോ നേരത്തെ ഗായത്രി പങ്കുവച്ചിരുന്നു. ഇതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.