ഒരുകാലത്ത് എനിക്ക് എന്നോടുതന്നെയുള്ള ഇഷ്ടം പോയിരുന്നു എന്ന് നടി ഗായത്രി സുരേഷ്. ഞാന്‍ ഇപ്പോഴും പൊട്ടത്തരം പറയാറുണ്ട്. പക്ഷെ ആ പറയുന്ന പൊട്ടത്തരത്തിന് ഇപ്പോള്‍ ഒരു ക്വാളിറ്റി ഉണ്ടെന്ന് തോന്നുന്നു.
വലിയ തള്ളലുകളില്ല. മറ്റുള്ളവരെക്കാളും വലുതായി എന്നെ പ്ലേസ് ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. എനിക്ക് എന്നെപ്പറ്റി കോണ്‍ഫിഡന്‍സ് ഉണ്ട് എന്നേയുള്ളു.
അല്ലാതെ ഞാന്‍ ആണ് ഏറ്റവും വലുത് എന്ന ചിന്ത എനിക്കില്ല. എനിക്കിപ്പോള്‍ ആരോടും പ്രണയമില്ല. പ്രണയം എന്നോടുതന്നെയാണെന്ന് ഗായത്രി പറഞ്ഞു.