ഏവർക്കും പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. തൃശൂർ സ്ലാംഗിലുള്ള താരത്തിന്റെ സംസാര രീതിയാണ് ഗായത്രിയെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടാനുള്ള കാരണം. കുഞ്ചാക്കോ ബോബന്റെ ജമ്ന പ്യാരി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് ഗായത്രി സുരേഷ്.
ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, വർണ്യത്തിൽ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, എസ്കേപ്, മാഹി തുടങ്ങിയ സിനിമകളിൽ ഗായത്രി അഭിനയിച്ചിട്ടുണ്ട്.
ബെൻസിന്റെ മുന്നിൽ ഗായത്രി സുരേഷിന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ആണിപ്പോൾ വൈറലാകുന്നത്. ചെക്ക് ഷർട്ടും കറുത്ത ജീൻസുമാണ് താരത്തിന്റെ വേഷം. സൺ ഗ്ലാസ് ധരിച്ചത് ഗായത്രിയുടെ മാറ്റ് കൂട്ടുന്നുണ്ട്. നിരവധി ആളുകളാണ് ഗായത്രിയുടെ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. എന്ത് സിംപിളാണ് കാണാൻ. മേക്കപ്പ് ഇല്ലെങ്കിലും ചേച്ചി പൊളിയാണ് അങ്ങനെ നീളുന്നു കമന്റുകൾ.