ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരമ്പര പരസ്പരത്തിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഗായത്രി അരുണ്‍.
ഗായത്രിയുടെ കരിയറിലെ വലിയ വഴിത്തിരിവ് ആയിരുന്നു ഈ കഥാപാത്രം. അതേ സമയം സിനിമയിലേക്കും ചുവടുവെച്ച താരം ബിഗ്സ്ക്രീനിലും പോലീസുകാരിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അതിന് ശേഷം സര്‍വ്വോപരി പാലാക്കാരന്, തൃശൂര്‍പൂരം, ഓര്‍മ്മ, വണ്‍ തുടങ്ങിയ ചിത്രങ്ങളിലും നടി വേഷമിട്ടു.
പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ അറയ്ക്കല്‍ നന്ദകുമാറിന്റെ അനന്തരവള്‍ കൂടിയായ താരം തന്റെ അച്ഛനെ കുറിച്ച എഴുതിയ പുസ്തകം അച്ഛപ്പം കഥകള്‍ എന്ന പേരില്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.
ഇപ്പോള്‍ പ്രശസ്ത നടന് സിദ്ധിഖ് ഈ പുസ്തകം വായിച്ചതിനെ കുറിച്ച് ഗായത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
അച്ഛനോര്‍മ്മകളില്‍ ജീവിക്കുന്ന മക്കള്‍ക്കും അതവര്‍ക്ക് നല്കിയ അച്ഛന്മാര്ക്കും എന്ന സമര്‍പ്പണത്തോടു കൂടിയാണ് അച്ഛപ്പം കഥകള്‍ എഴുതിയത്.
പുസ്തകത്തിന്റെ ഒരു പ്രതി പ്രിയപ്പെട്ട സിദ്ദിഖ് ഇക്കക്ക് കൊടുക്കുമ്പോള്‍ ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും അദ്ദേഹം ഇത്ര ശ്രദ്ധയോടെ ഇരുന്ന് വായിക്കും എന്ന്. എന്നാല്‍ അദ്ദേഹം അത് വായിച്ച് തീര്‍ത്തു, ഒറ്റ ദിവസം കൊണ്ട്.
അതിന് ശേഷം എന്നോട് പറഞ്ഞു എനിക്ക് എന്റെ മകളെ ഒരു ദിവസം പോലും പിരിഞ്ഞിരിക്കുന്നത് വിഷമമാണ്. ‘പാര്‍ഷ്യാലിറ്റി’ വായിച്ചപ്പോള്‍ മകളെ ഓര്‍ത്തു പോയി എന്ന്.
അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. എന്റെ അച്ഛനെ ആണ് ആ നിമിഷം ഞാന്‍ കണ്ടത്. സ്നേഹം കൂടുമ്പോള്‍ കണ്ണ് നിറയുമായിരുന്ന എന്റെ അച്ഛപ്പത്തെ എന്നായിരുന്നു ഗായത്രി കുറിച്ചത്.