സമീപകാലത്തായി ട്രോളന്മാരുടെ ഇഷ്ടകഥാപാത്രമാണ് ഗായത്രി സുരേഷ്. താരത്തിന്റെ സംസാരത്തില്‍ വന്ന പാകപിഴകളും ചെയ്യുന്ന സിനിമകളുമെല്ലാമാണ് ട്രോളന്മാരുടെ ആക്രമണത്തിന് പ്രധാന കാരണം.
പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹവും ഹൃദയത്തിലെ കല്ല്യാണി പ്രിയദര്‍ശനെ അവതരിപ്പിക്കണമെന്ന് തുറന്നുപറഞ്ഞതുമെല്ലാം ട്രോളന്മാര് ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട് തന്റെ പുതിയ ആഗ്രഹം പങ്കുവച്ചിരിക്കുകയാണ് ഗായത്രി.
നടന് നിവിന്‍ പോളിയുടെ വൈബുള്ള ആളെ വിവാഹം കഴിക്കണമെന്നാണ് ഗായത്രി വ്യക്തമാക്കിയിരിക്കുന്നത്.
നിവിന്‍ ഭയങ്കര കോമഡി ക്യാരക്ടറാണെന്നാണ് ഗായത്രി പറയുന്നത്. നിവിനെ കണ്ടാല്‍ തന്നെ നല്ല മനുഷ്യനാണെന്ന് അറിയാന്‍ സാധിക്കുമെന്നാണ് ഗായത്രി പറയുന്നത്.
പ്രണവിനെ കൂടാതെ മറ്റെരാളോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ നിവിന്‍ എന്നാകും ഉത്തരമെന്നും ഗായത്രി പറയുന്നു.
നിവിന്‍ പോളിയുടെ ലൗ ആക്ഷന്‍ ഡ്രാമയിലെ കഥാപാത്രത്തെ ഭയങ്കര ഇഷ്ടമാണ്. ആ വൈബുള്ള ഒരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്.
തനിക്ക് നിയമത്തില്‍ വിശ്വാസമുണ്ടെന്നും ലിവിംഗ് ടുഗതര്‍ റിലേഷന്‍ ഷിപ്പിനോട് താത്പര്യമില്ലെന്നും ഗായത്രി പറഞ്ഞു. എന്തായാലും പുതിയ വിഷയം കിട്ടിയ സന്തോഷത്തിലാണ് ട്രോളന്മാര്.